KeralaNewsRECENT POSTS

പതിനാലു വയസ്സ് മാത്രമേ അവനുള്ളൂ.. നാത്തൂന്‍ പരാതി പറഞ്ഞു, അവര്‍ വസ്ത്രം മാറ്റുന്ന ഇടത്ത് അവന്‍ ഒളിഞ്ഞു നോക്കി എന്ന്; വൈറലായി കുറിപ്പ്

ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. കൗമാര പ്രായമെത്തുന്നതോടെ കുട്ടികളില്‍ ശാരീരികമായും മാനസികവുമായ പല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. പല കാര്യങ്ങളും അറിയാന്‍ തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെ പലരിലെയും വൈകല്യങ്ങളും ഈ സമയമാണ് പുറത്തെത്തുന്നത്. ഇത്തരത്തില്‍ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കല കൗമാരക്കാര്‍ക്കിടയിലെ ഗുരുതരമായ പ്രശ്നത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 

മനസ്സാണ്..
പലവിധമാണ്..
പലതരക്കാരാണ് കൗണ്സലിങ്ങിന് എത്തുക..

ചിലപ്പോൾ മാത്രം പതറി പോകുന്ന യുക്തി അല്ല,
അതിലുപരി വല്ലാത്ത പേമാരിയും കൊടുംകാറ്റും..
അങ്ങനെ ഒരു അവസ്ഥയിൽ ആണ്.
ആത്മഹത്യ ചെയ്താലൊ എന്നാണ്..
ഒരമ്മ കരയുക ആയിരുന്നു..
താൻ വളർത്തിയ, സ്വന്തം മകൻ, വ്യക്തിത്വ വൈകല്യം പ്രകടിപ്പിക്കുമ്പോൾ,അത് മറ്റുള്ളവരുടെ മുന്നില് അനാവരണം ചെയ്യപ്പെടുകയും അവൻ വെറുക്കപെട്ടവനായി നിൽക്കുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്ന നിമിഷം..
അങ്ങനെ ഒന്ന്, ഒരമ്മയ്ക്ക് താങ്ങാവുന്നതിലും മേലെ ആണ്..

പതിനാലു വയസ്സ് മാത്രമേ അവനുള്ളൂ..
അടുത്ത വീട്ടിൽ താമസിക്കുന്ന നാത്തൂൻ പരാതി പറഞ്ഞു..
അവര് വസ്ത്രം മാറ്റുന്ന ഇടത്ത് അവൻ ഒളിഞ്ഞു നോക്കി എന്ന്…
നാത്തൂനോട് പോരെടുത്തു ജയിച്ചു എങ്കിലും, അവൾ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞു..
തറവാട്ടിൽ അവധി സമയത്തു പോയപ്പോൾ,
അവിടെ നിന്നും ഇത്തരം പരാതി കേട്ട് അവന്റെ അമ്മ തകർന്നു..

Voyeurism എന്ന മനോവൈകല്യത്തെ കുറച്ചു പഠിച്ചിട്ടുണ്ട്..
മനസികരോഗാശുപത്രികളിൽ ജോലി നോക്കുമ്പോൾ, അതിനേ കുറിച്ച് സീനിയർ പറഞ്ഞും തന്നിട്ടുണ്ട്..
ഒരു തരം രതിവൈകല്യം..
ഒരു
പക്ഷെ, അവനെ ഇപ്പോൾ തിരുത്തിയാൽ നന്നാക്കി എടുക്കാമെന്ന് പ്രതീക്ഷയോടെ ഞാൻ സൈക്കിയാട്രിസ്റ് ന്റെ അടുത്ത് refer ചെയ്തു..
അമ്മയെ സമാധാനിപ്പിച്ചു..

പലതരം രതി വൈകല്യങ്ങളുണ്ട് മനുഷ്യരിൽ..
പണ്ട് ഹോസ്റ്റൽ ജീവിതത്തിൽ, എക്സിബിഷനിസം അഥവാ പ്രദർശന താല്പര്യം ഉള്ള ആളുടെ ശല്യത്തെ കുറിച്ച് കേട്ടിട്ടുണ്ട്..
ലൈംഗികാവയവം പുറത്തു എടുത്തു കാണിക്കുമ്പോ, സ്ത്രീകൾ മുഖത്തു കാണിക്കുന്ന അറപ്പ് അവരിൽ ഉത്തേജനം ഉണ്ടാക്കും..
സ്വയംഭോഗം ചെയ്തു അവർ സംതൃപ്തി അടയും..

Fetishism എന്ന വൈകല്യം, വരുത്തൻ എന്ന സിനിമയിൽ കാണിക്കുന്നുണ്ട്..
നായികയുടെ അടിവസ്ത്രം കട്ടെടുത്ത് മണപ്പിക്കുന്ന ഒരുവൻ..
അത്തരം വൈകല്യം ഉള്ളവർക്ക് അങ്ങനെ ആണ് ആത്മസംതൃപ്തി കിട്ടുക..

” ഫ്രോട്ടറിസം “എന്നത് ഏറ്റവും കൂടുതലായി നാട്ടിൽ കാണപ്പെടുന്ന വൈകല്യത്തിൽ ഒന്നാണ്..
സ്ത്രീകളുടെ ശരീരത്തിൽ മുട്ടിയുരുമ്മി നിന്ന് അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവർ..
ബസിലും മറ്റുമാണ് അവരുടെ ഇടങ്ങൾ..
ലൈംഗികാവയവം സ്ത്രീകളുടെ ശരീരത്തിൽ ഉരസുന്നത്തിലൂടെയും അവർ ആനന്ദം കണ്ടെത്തും..

പെഡോഫിലിയേ എന്ന വൈകല്യം ബാല്യം വിട്ടു കൗമാരത്തിൽ എത്തുന്ന കുഞ്ഞുങ്ങളെ അല്ലേൽ അതിലും ചെറിയ കുഞ്ഞുങ്ങളെ ആണ് ഇരയാക്കുക..
ബന്ധത്തിലുള്ള കുഞ്ഞുങ്ങൾ, പരിചയത്തിൽ ഉള്ള കുഞ്ഞുങ്ങൾ ഇവരൊക്കെ ആണ് ഇത്തരക്കാരുടെ ഇരകള്..

സെക്ഷ്വൽ സാഡിസം എത്രയോ സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്..
സാധാരണ ഗതിയിൽ ഇണയുടെ നിലവിളിയും എതിർപ്പും ഉത്തേജനം ഇല്ലാതാക്കുമെങ്കിൽ,
സെക്ഷ്വൽ സാഡിസം ഉള്ളവരിൽ അത് ലൈംഗിക താല്പര്യം കൂട്ടും…

പൊട്ടികരഞ്ഞു കൊണ്ട് തന്റെ ഭാര്തതാവിന്റെ പ്രത്യേക രീതി ഒരു ഭാര്യ പറഞ്ഞിട്ടുണ്ട്..
വിദേശത്ത് ആയതിനാൽ നിസ്സഹായാവസ്ഥ ആയിരുന്നു..
വിവാഹമോചനത്തിന്റെ കാരണം, അയാളുടെ പ്രത്യേക തരത്തിലുള്ള രതി വൈകല്യം ആണ്..
സമതല്പരരായ കൂട്ടുകാർ ഒന്നിച്ചു, അന്യോന്യം കണ്ടു, പങ്കാളികളുമായി ലൈംഗിക ബന്ധത്തിന് മുതിരുക..
Troilism എന്ന വൈകല്യം ആണത്..

രതിവൈകല്യവും ആയിട്ടല്ല ഒരു കുഞ്ഞു പിറന്നു വീഴുന്നത്..
സാഹചര്യം ആണ് കുറെയൊക്കെ സ്വാധീനിക്കുന്നത്..
യഥാ സമയം കണ്ടെത്തി ചികിത്സ നൽകിയാൽ രക്ഷപെടുത്തി എടുക്കാം..
ഗോവിന്ദ ചാമി എങ്ങനെ അത്തരം ഒരുവൻ ആയിത്തീർന്നു എന്ന് ചിന്തിക്കുക?
Necrophile എന്നത് ഏറ്റവും ക്രൂരമായ രതി വൈകല്യം ആണ്..
അതായത് ശവരതി…
ആര്യൻ സംവിധാനം ചെയ്ത
Burn my body എന്ന ഷോര്ട്ട് ഫിലിമിൽ അതാണ് പ്രമേയം..
സൗമ്യ മരണം പോൽ നിർജ്ജീവമായ അവസ്ഥയിൽ തന്നെയാണ് ഗോവിന്ദ ചാമി എന്ന ക്രിമിനൽ അവളെ ലൈംഗികമായി ആക്രമിച്ചത്..
വളരെ മുൻപ്, മെഡിക്കൽ കോളേജില് ആത്മഹത്യ ശ്രമത്തെ തുടർന്ന് മുക്കാലും പൊള്ളിയ ഒരു സ്ത്രീയെ അവിടെ ഉള്ള ഒരാൾ പീഡിപ്പിച്ചത് അറിഞ്ഞിട്ടുണ്ട്..

ഞാൻ പ്രാക്റ്റീസ് തുടങ്ങിയതിൽ പിന്നെ ആശുപത്രിയിൽ, അല്ലാതെയും കണ്ടെത്തിയ വൈകല്യങ്ങൾ ഇത്രയൊക്കെ ആണ്..
ചെറുപ്രായത്തിൽ, ഇതിന്റെ ഒക്കെ ലക്ഷണം നമ്മുടെ ചുറ്റുമുള്ള ആരെങ്കിലും കാട്ടുന്നു എങ്കിൽ,
അത് സ്വന്തം മകൻ ആണെങ്കിൽ കൂടി വൈകല്യം ആയി അംഗീകരിച്ചു കൊണ്ട് ചികിത്സ കൊടുക്കണം..
നാളെ സമൂഹത്തിൽ അവൻ ഒറ്റപെടുന്നതിലും നല്ലതല്ലേ?
കുട്ടിക്കാലത്തു പീഡിപ്പിക്കപ്പെട്ട ചിലരിൽ പില്കാലത്ത് രതിവൈകല്യങ്ങൾ പ്രകടമാകാറുണ്ട്..
ഉത്കണ്ഠ രോഗം ഉള്ള ആളുകളാണ് ഇവരിൽ പലരും..
അപക്വമായ വ്യക്തിത്വങ്ങൾ..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

https://www.facebook.com/kpalakasseril/posts/10157437795154340

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button