അഹമ്മദാബാദ്: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആളുകള്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെ ഗുജറാത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു.
ഇനി മുതല്‍ മാസ്ക് ധരിക്കാത്തവര്‍ സംസ്ഥാനത്തെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വരുമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News