31.1 C
Kottayam
Tuesday, May 7, 2024

നീണ്ടകരയില്‍ നിന്ന് പോയ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

Must read

കൊല്ലം: കൊല്ലം നീണ്ടകരയില്‍ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം.

ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week