25.5 C
Kottayam
Monday, September 30, 2024

കായംകുളത്ത് പൂട്ടിക്കിടന്ന വീടിനുള്ളിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, അമ്മയെ കസ്റ്റഡിയിലെടുത്തേക്കും

Must read

കായംകുളം:പൂട്ടിക്കിടന്ന വീടിനുള്ളിൽ 10 വയസുകാരനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതിയിൽ വാടകയ്ക്ക് താമസിക്കുന്ന ശാലിനി (സുൽഫത്ത് ) മുഹമ്മദ് അനസ്സ് ദമ്പതികളുടെ മകൻ മുഹമ്മദ് അൻസിൽ (10) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമ്മ വീട്ടിൽ ഇല്ലായിരുന്ന സമയത്ത് തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കാണപ്പെട്ടത്. പൂട്ടിക്കിടന്ന വീട്ടിൽ അനുജൻ മുഹമ്മദ് അജിനും( 5) ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഇരുവരും വീട്ടിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷം ശേഷം അജിൻ ഉറങ്ങുകയും ചെയ്തു.

പിന്നീട് ഉണർന്നപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ ജേഷ്ഠനെ കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച അൻസിൽ പത്തിയൂർ ഗവ.ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ അടുത്തിടെയാണ് ചേർത്തത്. അമ്മ ശാലിനി മക്കളെ രണ്ട് പേരെയും വീടിനുള്ളിലാക്കി പൂട്ടിയിട്ട ശേഷം കല്ല്യാണത്തിന് തൃശ്ശൂരിൽ പോയിരിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ശാലിനിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഏറെക്കാലമായി ശാലിനി ആദ്യ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കരീലകുളങ്ങര സിഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week