ന്യൂഡൽഹി: കൊറോണ കേസുകൾ വർദ്ധിക്കാൻ കാരണം എന്തെന്ന് വെളിപ്പെട്ടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ മാസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ 13 ശതമാനവും വായൂമലീനികരണം മൂലമാകാൻ സാധ്യതയുണ്ടെന്ന് ഐ.എം.എ വ്യക്തമാക്കി. നവംബർ മൂന്ന് മുതൽ ഡൽഹിയിലെ ദിനം പ്രതിയുള്ള കൊറോണ കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ്.
അന്തരീക്ഷ മലീനികരണം ഡൽഹിയിലെ കൊറോണ വ്യാപനം ഗുരുതരമാക്കുമെന്ന് ആരോഗ്യ വിദ്ഗധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മലിനീകരണ തോത് ഏറ്റവും കൂടുതൽ രാവിലെയാണെന്നും ഈ സമയങ്ങളിൽ മുതിർന്നവരും കുട്ടികളും പുറത്തിറങ്ങരുതെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകി. അണുബാധയും അലര്‍ജിയും ഉണ്ടാകാൻ ഈ സമയം സാധ്യത കൂടുതലാണെന്നും അതുകൊണ്ട് തന്നെ കൊറോണ വ്യാപനത്തിന് കാരണമാകുമെന്നും ഐ.എം.എ വ്യക്തമാക്കി.
അതുകൊണ്ട് തന്നെ വായുമലിനീകരണം നിയന്ത്രണവിധേയമായില്ലെങ്കിൽ കൊറോണ വ്യാപനം കൂടുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഐ.എം.എ അറിയിച്ചു. ഇന്ത്യയിലെ കൊറോണ മരണങ്ങളില്‍ 17 ശതമാനവും അന്തരീക്ഷ മലിനീകരണം മൂലമാകാൻ സാധ്യതയുണ്ടെന്ന് യുറോപിൽ നിന്നുള്ള ഗവേഷകര്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എയും സമാനമായ നിഗമനം നടത്തിയത്.