ബാഗ്ദാദില്‍ ഐഎസ് ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ് തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ അല്‍-രദ്വാനിയയില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ഗോത്രവര്‍ഗ ഹാഷെഡ് സേനയ്ക്ക് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗോത്രവര്‍ഗ ഹാഷെഡിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കാനെത്തിയ ആറ് പ്രദേശവാസികളും ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ സെന്‍ട്രല്‍ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.
നാല് വാഹനങ്ങളിലായാണ് തീവ്രവാദികള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വെടിവയ്ക്കുകയും ചെയ്തു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് പറയുന്നു.
2014 ല്‍ ഇറാഖിന്റെ മൂന്നിലൊന്ന് കടന്ന് ഐ.എസ് വടക്കും പടിഞ്ഞാറുമുള്ള പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത് തലസ്ഥാനമായ ബാഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങളില്‍ എത്തി. യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ മൂന്നുവര്‍ഷത്തെ കടുത്ത പോരാട്ടത്തിന് ശേഷം ഇറാഖ് 2017 അവസാനത്തില്‍ ഐസിസ് പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.
ഈ വര്‍ഷം സഖ്യസേന തങ്ങളുടെ സൈന്യത്തെ ഗണ്യമായി താഴ്ത്തി ബാഗ്ദാദിലെ മൂന്ന് പ്രധാന താവളങ്ങള്‍, പടിഞ്ഞാറ് ഐന്‍ അല്‍ ആസാദ്, വടക്ക് അര്‍ബില്‍ എന്നിവയിലേക്ക് അവരെ ഏകീകരിച്ചു. ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സുരക്ഷാ സേനയ്ക്കും സംസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം തുടരുകയാണ്, പ്രത്യേകിച്ചും മരുഭൂമിയില്‍.