ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
കര്‍ണാടക
എല്ലാ യാത്രക്കാര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്. അതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും.
തമിഴ്നാട്
14 ദിവസം ഹോം ക്വാറന്റീന് നിര്‍ബന്ധം. സംസ്ഥാനത്തിെന്റ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
പശ്ചിമ ബംഗാള്‍
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. യാത്രക്ക് 24 മണിക്കൂര്‍ മുമ്ബ് കോവിഡ് ഫലം വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണം. എല്ലാ വിദേശ യാത്രക്കാര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന് നിര്‍ബന്ധം. എന്നാല്‍, ലണ്ടനില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റിവ് റിപ്പോര്‍ട്ട് നിര്‍ബന്ധമില്ല. ഇവര്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പരിശോധിച്ചാല്‍ മതി.
അസം
വിമാനത്താവളത്തില്‍ നടത്തുന്ന റാപിഡ് ടെസ്റ്റ് പോസിറ്റിവായാല്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തണം. ഇതിെന്റ ഫലം വരുന്നതു വരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്. ഇതും പോസിറ്റിവാണെങ്കില്‍ ആശുപത്രിയില്‍ കഴിയണം.
ത്രിപുര
സംസ്ഥാനത്ത് നിര്‍ബന്ധിത ക്വാറന്റീനില്ല. എന്നാല്‍, വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ ഏതെങ്കിലൂം പരിശോധന കേന്ദ്രത്തിലെത്തി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് ഉറപ്പാക്കണം. ഫലം വരുന്നതു വരെ മാത്രം ക്വാറന്റീന്.
ബിഹാര്‍
രോഗലക്ഷണമുള്ള യാത്രക്കാര്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന് നിര്‍ബന്ധം. സൗജന്യമായും പണം നല്‍കിയും ക്വാറന്റീന് ഉപയോഗിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറന്റീന്.
ഒഡിഷ
വിദേശരാജ്യങ്ങളില്‍നിന്ന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന് നിര്‍ബന്ധമില്ല.
മധ്യപ്രദേശ്
14 ദിവസം ഹോം ക്വാറന്റീന്. വിമാനത്താവളത്തില്‍ റാപിഡ് പരിശോധന നടത്തും.
ഗോവ
രോഗലക്ഷണമുള്ളവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന് നിര്‍ബന്ധം. അല്ലാത്തവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റീന്. വിമാനത്താവളത്തില്‍ എത്തുന്നവരെ റാപിഡ് ടെസ്റ്റിന് വിധേയരാക്കും. പോസിറ്റിവായാല്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് അയക്കും.
ഗുജറാത്ത്
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റില്ലാതെ അഹ്മദാബാദ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധം. അതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറന്റീന്. എന്നാല്‍, സൂറത്ത് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റീന് മതി.
മഹാരാഷ്ട്ര
14 ദിവസം ഹോം ക്വാറന്റീന്. എന്നാല്‍, ഏഴ് ദിവസത്തിനുള്ളില്‍ മടങ്ങിപോകാനുള്ളവര്ക്ക് ക്വാറന്റീന് നിര്‍ബന്ധമില്ല.
രാജസ്ഥാന്
ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധം. രോഗലക്ഷണമുള്ളവരെ അടുത്തുള്ള ആശുപത്രിയില്‍ ഐസോലേഷനിലാക്കും.
ജമ്മു -കശ്മീര്‍
14 ദിവസം ഹോം ക്വാറന്റീന്. വിമാനത്താവളത്തില്‍ റാപിഡ് പരിശോധന.
ഡല്‍ഹി
നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല. എന്നാല്‍, 14 ദിവസം ഹോം ക്വാറന്റീന് നിര്‍ബന്ധം.
ചണ്ഡിഗഢ്
ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധം. കോവിഡ് ടെസ്റ്റ് ഫലം നിര്ന്ധമല്ല.
പഞ്ചാബ്
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ സര്‍ക്കാര്‍ ക്വാറന്റീന് നിര്‍ബന്ധമില്ല. എന്നാല്‍, ഏഴ് ദിവസം ഹോം ക്വാറന്റീന് നിര്‍ബന്ധം. വിമാനത്താവളത്തില്‍ നടത്തുന്ന റാപിഡ് ടെസ്റ്റില്‍ പോസിറ്റിവായാല്‍ വീട്ടിലോ ആശുപത്രിയിലോ ഐസോലേഷനില്‍ കഴിയണം.
ഉത്തര്‍പ്രദേശ്
ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും. അടിയന്തിര സാഹചര്യത്തില്‍ നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമില്ല. വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്ല.
ആന്ധ്രപ്രദേശ്
വിമാനത്താവളത്തില്‍ നടത്തുന്ന റാപിഡ് ടെസ്റ്റില്‍ നെഗറ്റിവായാല്‍ 14 ദിവസം ഹോം ക്വാറന്റീന്. പോസിറ്റിവായാല്‍ പണം നല്‍കിയുള്ള സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം. വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റിവ് ഫലവുമായെത്തുന്നവര്ക്ക് വിമാനത്താവളത്തില്‍ പരിശോധന ആവശ്യമില്ല.
തെലങ്കാന
രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് അയക്കും. അല്ലാവത്തവര്ക്ക് പണം നല്‍കിയുള്ള ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധം. ശേഷം ഏഴു ദിവസം ഹോം ക്വാറന്റീന്.
കേരളം
ഏഴു ദിവസത്തെ ഹോം ക്വാറന്റീന് നിര്‍ബന്ധം. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റിവ് ഫലം ലഭിച്ചാല്‍ പുറത്തിറങ്ങാം. എങ്കിലും, ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍. യാത്രക്ക് മുമ്ബ് ‘ആരോഗ്യ സുവിധ’പോര്‍ട്ടലില്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സബ്മിറ്റ് ചെയ്യണം. ഒരാഴ്ചക്കുള്ളില്‍ മടങ്ങിപോകുന്നവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്ക്കൂം ക്വാറന്റീന് നിര്‍ബന്ധമല്ല.