26.1 C
Kottayam
Monday, September 30, 2024

മിസ് ഏഷ്യ ഗ്ലോബൽ 2019 നവംബർ ഒന്നിന് കൊച്ചിയിൽ

Must read

കൊച്ചി:കേരളപ്പിറവി ദിനത്തിൽ മിസ് ഏഷ്യ ഗ്ലോബലിൻ്റെ അഞ്ചാമത് എഡിഷന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിൽ വേദിയൊരുങ്ങും, വൈകുന്നേരം 6മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യൻ- യുറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിൽപ്പരം സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരയ്ക്കുക. മലേഷ്യയിലെ പെനാങ് ടൂറിസം മിനിസ്റ്റർ മുഖ്യാതിഥിയായെത്തുന്ന ഈ ചടങ്ങിൽ അദ്ദേഹത്തെക്കൂടാതെ ടുറിസം മേഖലയിലെ മറ്റുപ്രതിനിധികളും പങ്കെടുക്കും. ഈ വേദിയിൽ വച്ച് ഇന്ത്യ അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബൽ 2020 ൻറെ ബാറ്റൺ മലേഷ്യയ്ക്ക്കൈമാറുന്നു. മലേഷ്യയുടെ പെനാങിൽ വച്ചാണ് മിസ് ഏഷ്യാ ഗ്ലോബൽ 2020 ന് വേദിയൊരുങ്ങുക .

കേവലം അഴകളവുകളില്ലാതെ ബുദ്ധിയിലും കഴിവിലും സാമൂഹിക പ്രതിബദ്ധതയിലും മികവുതെളിയിക്കുന്ന മത്സരാർഥിയായിരിക്കും വിജയിയുടെ സുവർണ്ണകിരീടമണിയുക. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ പട്ടവും യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ ഗ്ലോബൽ പട്ടവും സമ്മാനിക്കും. ഫാഷൻ മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളാണ് വിധികർത്താക്കളാകുക. നാഷണൽ കോസ്റ്റും റൗണ്ട്, ബ്ലാക്ക് കോക്റ്റെയിൽ റൗണ്ട്, വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണ് ഈ മത്സരത്തിനുള്ളത്. മത്സരാർഥികൾക്കുള്ള ഗ്രൂമിങ് ഒക്ടോബർ 25ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

മിസ്സ് ഏഷ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2019 റണ്ണറപ്പായ സമിക്ഷ സിംഗാണ്. മിസ് ഏഷ്യ ഗ്ലോബൽ 2019, മിസ് ഏഷ്യ 2019, ഫസ്റ്റ് റണ്ണർ അപ്, സെക്കൻഡ് റണ്ണർ അപ് എന്നിവ കൂടാതെ മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ , മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പെർഫെക്ട് ടെൻ, മിസ് ടാലന്റ്, മിസ് ക്യാറ്റ് വോക്ക്, മിസ് പേഴ്‌സണാലിറ്റി, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്സ്, മിസ് ഫിറ്റ്നസ്സ്, ഗോർമറ്റ് ക്വീൻ, ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം, മിസ് സോഷ്യൽ മീഡിയ തുടങ്ങിയ പുരസ്കാരങ്ങളും സമ്മാനിക്കപ്പെടും.

പറക്കാട്ട് ജ്വല്ലറി രൂപകല്പനചെയ്ത സുവർണ്ണകിരീടവും, സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ 18 വർഷങ്ങളായി സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസ് നടത്തുന്ന മിസ്ഏഷ്യഗ്ലോബൽ 2019 -ൻ്റെ മുഖ്യപ്രായോജകർ മഹീന്ദ്രയും മണപ്പുറം ഫിനാൻസുമാണ്. ഡിക്യു വാച്ചസ്, സെറ, സാജ് എർത്ത് റിസോർട്ട്, ടി ഷൈൻ എന്നിവരാണ് പവേർഡ് ബൈ പാർട്ണർസ് .

ലോകസൗന്ദര്യത്തിൻ്റെ ചെറിയപതിപ്പ് നമ്മുടെ കൊച്ചുകേരളത്തിൽ അരങ്ങേറുമ്പോൾ ഏതൊരു മലയാളിക്കും അഭിമാനനിമിഷങ്ങളാണ് സമ്മാനിക്കുക. ലോകത്തിലാദ്യമായി ബിക്കിനി റൗണ്ട് ഒഴിവാക്കിക്കൊണ്ട് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിച്ചതും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. രാഷ്ട്ര-അന്താരാഷ്ട്ര സൗന്ദര്യമത്സര രംഗത്ത് സ്വന്തം പേര് തങ്കലിപികളിൽ എഴുതിച്ചേർക്കാൻ പെഗാസസിന് സാധിച്ചിട്ടുണ്ട്. മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഗ്ലാം വേൾഡ് എന്നീ സൗന്ദര്യമത്സരങ്ങളും പെഗാസസ് നടത്തിവരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ടുറിസം വികസനവും പ്രൊമോഷനും ലക്ഷ്യമാക്കിയാണ് മിസ് ഏഷ്യ കേരളത്തിൽ നടത്തുന്നതെന്ന് ഫൗണ്ടർ ചെയർമാൻ ഓഫ് മിസ് ഏഷ്യ ഗ്ലോബൽ ഡോ. അജിത് രവി വ്യക്തമാക്കി.

ബൊണഡിയോ അഡോറാ ജെയിൻ (ഓസ്ട്രേലിയ), ഷാൻറാ പോൾ (ബംഗ്ലാദേശ്), യാന ക്രംസോവ (ബെലാറസ്), ടെൻസിൻ സോംക്കി (ബെൽജിയം), സിൻഗേയ്‌ ബിദാ (ഭൂട്ടാൻ), കരോലിൻ അലീനി ഡി മൊറായിസ് ഡാനിയേൽ (ബ്രസീൽ), ഇവാ നിദേൽഷെവ ഡോബ്രെവ (ബൾഗേരിയ), ടോങ് ഷാഉഷ് (ചൈന), ജാന കുറ്റേവ (ചെക്ക് റിപ്പബ്ലിക്ക്), ഫത്തു എൻ്റെറ്റാ സോവേ (ഗാംബിയ), മാമേ യാ അസിഡുവ ഡോങ്കോർ (ഘാന), എൽഷെമ്മ വാൽഡർ (ഹെയ്തി), സമീക്ഷ സിംഗ് (ഇന്ത്യ), ഫിറ വി ഇൻഡ്രിയ (ഇന്തോനേഷ്യ), മെലിസ്സ കാസ്സനോവ (കസാഖ്സ്ഥാൻ), ലേസിയോ കിം (കൊറിയ), ഹന്നാ പൈവാൻ (ലാവോസ്), എയ്‌ലാഷ റാംറഷിയാ (മൗറീഷ്യസ്), അജിറ്റ റയാമാജി (നേപ്പാൾ), ജെനിഫർ ഓയ്സ്‌ബോട് (ഫിലിപ്പീൻസ്), ഷാക്കിർസോദ റസ്റ്റോകിന (റഷ്യ), സാറ ഡാമിയോനോവിക് (സെർബിയ), ഷിയായി ലിങ് സ്യൂ (തായ്‌വാൻ), ഓക്‌സാന സാംലിയന്യുക്കിന (ഉക്രൈൻ), നോവെയ്‌ൻ തി യെൻ ട്രാങ് (വിയറ്റ്നാം), റെബേക്ക കേബേയ്‌സോ (സാമ്പിയ) എന്നിവരാണ് മിസ് ഏഷ്യ ഗ്ലോബൽ 2019ലെ മത്സാർത്ഥികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന മകളുടെ പരാതി; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ...

‘പി ശശിക്കെതിരായ പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും; പി വി അന്‍വർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചന കൃത്യമായി ഉണ്ട്....

ഹേമ കമ്മറ്റി മൊഴിയില്‍ ആദ്യകേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതിൽ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി

കോട്ടയം : മലയാളം സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ...

Popular this week