കൊച്ചി:മാരകരോഗങ്ങൾക്ക് വേദനാസംഹാരിയായി ഉപയോഗിക്കുന്നBUPRI GESIC എന്ന അംപ്യുൾ, ലഹരി ഉപയോഗത്തിനായി വിൽപ്പനടത്തുന്ന ആലുവ സ്വദേശി മനോജ് (41) എന്നയാളെ കൊച്ചി സിറ്റി DANSAF ഉം പനങ്ങാട് പോലീസും ചേർന്ന് നെട്ടൂരിൽ നിന്ന് പിടികൂടി. പ്രതി വ്യാജ പ്രിസ്ക്രിപ്ഷൻ തയ്യാറാക്കി മെഡിക്കൽ സ്റ്റോറുകൾ, കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ നിന്നും ആംപ്യു ളുകൾ വാങ്ങി ശേഖരിച്ചു വച്ച് വില്പന നടത്തുന്നതിനിടയിലാണ് പിടികൂടിയത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗിക്കുന്നവർക്ക് അമിത വിലയ്ക്ക് നൽകി വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി IPS ന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് SI. ജോസഫ് സാജൻ, പനങ്ങാട് SI. വിപിൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഡാൻസാഫിലെ പൊലീസുകാരുടെ ദിവസങ്ങളോളമുള്ള രഹസ്യ നിരീക്ഷണത്തിലാണ് പ്രതിയെ പിടികൂടാനായത് .
യുവാക്കളുടെയുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം ലഹരി മാഫിയകളെ ഇല്ലാതാക്കുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. കൊച്ചിയിലും ,പരിസര പ്രദേശങ്ങളിലും ഇത്തരം മയക്കുമരുന്നു വില്പനക്കാരെയോ, ഉപഭോക്താക്കളെക്കുറിച്ചോ വിവരം ലഭിച്ചാൽ 9497980430 എന്ന നമ്പറിൽ അറിയിക്കുക. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News