29.1 C
Kottayam
Friday, May 3, 2024

പോലീസിനുനേരെ ആക്രമണം,എല്‍ദോ ഏബ്രഹാം എം.എല്‍.എയും സി.പി.ഐ ജില്ലാ സെക്രട്ടറി രാജുവും അറസ്റ്റില്‍

Must read

കൊച്ചി: ഡി.ഐ.ജി മാര്‍ച്ചിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ ഏബ്രഹാം,സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കേസ് അന്വേഷിയ്ക്കുന്ന ക്രൈംഡിറ്റാച്ച്‌മെന്റെ ഡി.വൈ.എസ്.പിയ്ക്കു മുമ്പാകെ സി.പി.ഐ നേതാക്കള്‍ കീഴടങ്ങുകയായിരുന്നു.നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ പോലീസ് മുമ്പാകെ കീഴടങ്ങനായിരുന്നു കോടതി നിര്‍ദ്ദേശം.പോലീസിനെതിരായ അക്രമം,പൊതു മുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week