ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു. രാജ്യതലസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് നാലോ അഞ്ചോ പേര്‍ മാത്രമാണ്. പുതിയ സിനിമകളൊന്നും തീയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ല എന്നതും ആളുകള്‍ കുറയാന്‍ കാരണമായി.
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തീയേറ്ററില്‍ ഉച്ചയ്ക്കുള്ള ഷോയ്ക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. കൊവിഡ് നിയന്ത്രണ പ്രകാരം ആകെ 300 സീറ്റുകളുളള തീയേറ്ററില്‍ 150 സീറ്റുകളില്‍ മാത്രമാണ് പ്രവേശനമുളളത്. അടുത്ത ആഴ്ചയോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നും അതോടെ തീയേറ്റര്‍ നിറയുമെന്നുമാണ് ഉടമകളുടെ പ്രതീക്ഷ.