പൃഥ്വി അങ്കിളിന് പിറന്നാള്‍ ആശംസയുമായി മീനാക്ഷി, കേട്ടാലറക്കുന്ന കമന്റുമായി സ്ത്രീ; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
മലയാളത്തിലെ ജനപ്രിയനായ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ പിറന്നാളായ ഇന്ന് മലയാള സിനിമയിലെ നിരവധി ആളുകളാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തുന്നത്. അക്കൂട്ടത്തില്‍ നടി മീനാക്ഷിയും ഒരു പിറന്നാളാശംസകള്‍ നേര്‍ന്നു. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും എടുത്ത ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മീനാക്ഷി രാജുവേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
എന്നാല്‍ ഇതിന് താഴെ ഒരു സ്ത്രീ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ച് ഇരിക്കുകയാണ്. ”നീ എന്തിനാടാ കൊച്ചിനെ ചേര്‍ത്ത് പിടിച്ചത് നീ വല്ല മേത്തനേം ചേര്‍ത്ത് പിടിക്ക് തീവ്രവാദപ്പന്നീ” എന്നായിരിന്നു കമന്റ്. ശ്യാമള എസ് എന്ന് പേരുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഒരു കമന്റ് എഴുതിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാല ആരംഭിച്ചു. കമന്റ് പല സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെടുകയും ഇവര്‍ക്കെതിരെയുള്ള പൊങ്കാല ശക്തമാവുകയും ചെയ്തു. പൊങ്കാല കണക്കിന് കിട്ടിയതോടെ കമന്റ് മുക്കി ഓടിയിരിക്കുകയാണ് ശ്യാമ ചേച്ചി.
കമന്റ് മുക്കി എങ്കിലും പൊങ്കാല ഇതുവരെ തീര്‍ന്നിട്ടില്ല. ഇത്രയും മലിനമായ ഒരു മനസ്സിന് ഉടമ ആകാന്‍ പറ്റുമോ ഒരു സ്ത്രീക്ക് എന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ഇവര്‍ ആരാണെന്നുള്ള തിരച്ചില്‍ സമൂഹമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.