ഹത്രാസ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ മരണമടഞ്ഞ തന്റെ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യുവാവ്
ലക്‌നൗ: ഹത്രാസ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ മരണമടഞ്ഞ തന്റെ ഭാര്യയുടെ ഫോട്ടോ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയില്‍. യുവാവിന്റെ പരാതി പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി വേഗത്തില്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് നവീന്‍ ചൗള ഉത്തരവിട്ടു. ഈ ഉത്തരവിന്റെ പകര്‍പ്പിനൊപ്പം മന്ത്രാലയത്തിന് പരാതി നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ അയയ്ക്കാനും കുറ്റകരമായ ഉള്ളടക്കം വഹിക്കുന്ന യുആര്‍എല്ലുകള്‍ തിരിച്ചറിയാനും കോടതി നിര്‍ദ്ദേശിച്ചു.
ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിസ് മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവര്‍ക്ക് കോടതി മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. നവംബര്‍ 9 ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.