തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പു സംബന്ധിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താം. ഒരു പ്രവൃത്തിസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ കൂട്ടം കൂടി നിന്നു ജോലി ചെയ്യാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ ഗ്രൂപ്പുകളാക്കി വിവിധ ഭാഗങ്ങളില്‍ വിന്യസിക്കണം. ഗ്രൂപ്പിലെ തൊഴിലാളികള്‍ തമ്മില്‍ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News