എവിടെയാണെങ്കിലും എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് അറിയാം: ചിരാഗ് പാസ്വാന്‍

ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മകന്‍ ചിരാഗ് പാസ്വാന്‍. ഇപ്പോള്‍ ഈ ലോകത്ത് ഇല്ലെങ്കിലും, എവിടെയാണെങ്കിലും എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് അറിയാമെന്ന് ചിരാഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ‘മിസ് യൂ പപ്പാ’ എന്നുകൂടി പറഞ്ഞുകൊണ്ട് അച്ഛനോടൊത്തുള്ള തന്റെ ബാല്യകാലത്തെ ചിത്രവും ചിരാഗ് പാസ്വാന്‍ പങ്കുവെച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രാം വിലാസ് പാസ്വാന്‍ അന്തരിച്ചത്. 74 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ചാണ് മരണം സംഭവിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച്‌ നാളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News