ന്യൂഡൽഹി : കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാംവിലാസ് പസ്വാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും ശക്തമായി എതിർത്തിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചത്.
നിശ്ചദാർഢ്യം കൊണ്ടും കഠിനാധ്വാനത്താലും രാഷ്ട്രീയത്തിൽ ഉയർന്നു വന്ന നേതാവാണ് രാം വിലാസ് പാസ്വാൻ. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. വിവിധ മേഖലകളിൽ ശ്വാശ്വത സംഭാവനകൾ നൽകിയ മികച്ച മന്ത്രിയും, പാർലമെന്റേറിയനുമാണ് അദ്ദേഹം. – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് രാം വിലാസ് പാസ്വാൻ അന്തരിച്ചത്. 74 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ച് നാളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.