KeralaNewsRECENT POSTS

കൊച്ചി നഗരത്തില്‍ ഗ്രനേഡ് രൂപത്തില്‍ അജ്ഞാത വസ്തു! മണിക്കൂറുകള്‍ മുള്‍മുനയില്‍; ഒടുവില്‍ സ്‌ഫോടനത്തിലൂടെ ആശങ്കയ്ക്ക് വിരാമം

കൊച്ചി: നഗരമധ്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഗ്രനേഡിന്റെ രൂപത്തിലുള്ള വസ്തു പരിഭ്രാന്തി പരത്തി. കൊച്ചി കളമശേരി കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെത്തിയ ഗ്രനേഡിന് സമാനമായ വസ്തുവാണ് ആശങ്ക സൃഷ്ടിച്ചത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയില്ലെങ്കിലും ഇത് എന്താണെന്ന് വ്യക്തമായില്ല. അവസാനം ഇത് പൊട്ടിച്ചാണ് ആശങ്ക ഒഴിവാക്കിയത്.

10 ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ഇബി ജീവനക്കാരിയായ സീനയുടെ മക്കള്‍ ക്വാട്ടേഴ്സിന് മുന്നില്‍ നിന്നും കിട്ടിയ ഈ അജ്ഞാത വസ്തു ഉപയോഗിച്ച കളിക്കുന്നതിനിടെ വഴക്കിടുകയായിരുന്നു. ഇതു കണ്ട സീന ഇത് വാങ്ങി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട്, ക്വാട്ടേഴ്സിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടെന്ന് പറഞ്ഞതോടെ വീട്ടിലുള്ള അജ്ഞാത വസ്തുവിനെക്കുറിച്ച് പറഞ്ഞു.

തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇതൊരു ലൈറ്റര്‍ ആണെന്ന് മനസ്സിലാക്കുകയും സ്ഫോടനം നടത്തി നിര്‍വീര്യമാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button