CrimeKeralaNews

9-ാം ക്ലാസുകാരി ഗർഭിണിയായി; സഹപാഠി കസ്റ്റഡിയില്‍,നിരവധി തവണ പീഡനത്തിനിരയായി

പത്തനംതിട്ട: ഒമ്പതാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 -കാരനായ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബലാത്സംഗം, പോക്‌സോ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പെണ്‍കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായി എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇരുവരും ഏറെക്കാലമായി ഒരേ ക്ലാസില്‍ പഠിക്കുന്നവരും അടുപ്പത്തിലുള്ളവരുമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button