News
വീടിന്റെ ബാല്‍ക്കണി തകര്‍ന്നുവീണു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഗാസിയാബാദ്: വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുവതിയെയും അമ്മയെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാബന്ധന്‍ ദിനാഘോഷത്തിന്റെ ഭാഗമായാണ് യുവതി സഹോദരന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്യുന്നതിനിടെ യുവതിയും കുഞ്ഞും അവരുടെ അമ്മയുടെ ബാല്‍ക്കണിക്ക് താഴെ നില്‍ക്കുന്നതിനിടെ പെട്ടന്ന് തകര്‍ന്നുവീഴുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News