FeaturedKeralaNews

നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ രേഖപ്പെടുത്തിയത് 74.06 ശതമാനം പോളിംഗ്

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 74.06 ശതമാനം വോട്ട്. 2,03,27,893 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാന്‍സ്ജന്‍ഡേഴ്സും വോട്ട് ചെയ്തു.

കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 81.52% ശതമാനമാണ് പോളിംഗ്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. നേരത്തെ 80 വയസ് പിന്നിട്ടവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്തത്. ഈ കണക്കും, ഒപ്പം സര്‍വീസ് വോട്ടും ചേര്‍ത്താണ് നിലവിലെ പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 2016 ലെ പോളിംഗ് 77.53 ശതമാനമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button