തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്നും, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്നാല്‍ ആറ് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കാണാതായവര്‍ പുരുഷുസുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്ന സൂചനയും പോലീസ് തള്ളിക്കളയുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News