Home-bannerKeralaNewsRECENT POSTS
ചട്ടങ്ങള്‍ ലംഘിക്കുന്നു; അഡ്വ. ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍
കൊച്ചി: അഭിഭാഷകന്‍ ബി.എ ആളൂരിന്റെ പ്രവര്‍ത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ആളൂരിന്റെ സന്നദ് റദ്ദാക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെയും നിയോഗിച്ചു.
നിരവധി പരാതികളാണ് അഭിഭാഷകന്‍ ബിഎ ആളൂരിനെതിരെ പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ പോയി കേസ് പിടിക്കുന്നതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വരുന്നത്. കൂടത്തായി കേസില്‍ ആളൂര്‍ കോടതി ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ആരോപണമുണ്ട്. ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കാനാണ് കേരളാ ബാര്‍ കൗണ്‍സിന്റെ തീരുമാനം. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് അഡ്വ.ബിഎ ആളൂര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News