FeaturedHome-bannerKeralaNews
ഷോളയാറിൽ 5 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രക്കെത്തിയവർ
തൃശൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ 5 യുവാക്കള്‍ മുങ്ങിമരിച്ചു. ഷോളയാർ ചുങ്കത്ത് വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.
അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്.ഇവിടെ വെച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News