24.2 C
Kottayam
Thursday, July 31, 2025

പെട്ടെന്നുണ്ടായ മലവെളളപ്പാച്ചിലിൽപ്പെട്ട് അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

Must read

മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴം​ഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.  ​ദാരുണമായിരുന്നു അപകടം.  

80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.  

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ലോണാവാല പോലീസും എമർജൻസി സർവീസുകളും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്താൻ തിങ്കളാഴ്ചയും തിരച്ചിൽ തുടരുകയാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുടുംബത്തിൻ്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.

സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ഒഴുക്കും കാരണം ആർക്കും എത്തിപ്പെടാനാകുമായിരുന്നില്ല. ഇവർ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസർവോയറിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

- Advertisement -

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിന്‍ യാത്രയ്ക്കിടെ ശൗചാലയത്തില്‍ പോയ ഭാര്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാനില്ല, ഭര്‍ത്താവിന്റെ അന്വേഷണത്തില്‍ 30 കാരിയെ കണ്ടെത്തിയത് പാളത്തില്‍ മരിച്ച നിലയില്‍

എടപ്പാള്‍: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാര്‍പ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന്...

കൊല്ലത്ത് യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ കഴിഞ്ഞ ആറ്...

ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.റഷ്യയില്‍ നിന്നുള്ള...

വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ അടിച്ചു തകർത്തു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; കേസെടുത്ത് പോലീസ്

ഗുരുവായൂർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലി തകർത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രവാസിയായ കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ നൗഷാദിന്‍റെ വീട്ടിലെ...

ഇൻസ്റ്റാഗ്രാം പ്രണയം; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; സിസിടിവി ദൃശ്യങ്ങൾ കുടുക്കി ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്

ഹൈദരാബാദ്: 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൈയോടെ പിടികൂടി പോലീസ്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി നവീനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട...

Popular this week