നെറ്റ് പോലുള്ള വസ്ത്രം തന്നു, അടിയില്‍ ഒന്നും ധരിക്കാന്‍ സമ്മതിച്ചില്ല; ദുരനുഭവം പങ്കിട്ട് ബിഗ് ബോസ് താരം
മുംബൈ: സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ആയിഷ ഖാന്‍. ബിഗ് ബോസ് ഹിന്ദി സീസണ്‍ 17 ലൂടെയാണ് ആയിഷ താരമായി മാറുന്നത്. ഷോയില്‍ വച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി തന്നെ വിവാഹം കഴിക്കാമെന്ന് വാക്കു തന്നുവെന്ന ആയിഷയുടെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. മുനവര്‍ തന്നെ വഞ്ചിച്ചുവെന്നായിരുന്നു ആയിഷയുടെ ആരോപണം. ആ സീസണിലെ വിന്നറായി മാറിയ താരമാണ് മുനവര്‍.
ഷോയ്ക്ക് പിന്നാലെ സംഗീത വീഡിയോകളിലും സിനിമകളിലുമൊക്കെയായി സജീവമായി മാറുകയായിരുന്നു ആയിഷ. തെലുങ്ക് ചിത്രം ഗാങ്‌സ് ഓഫ് ഗോദാവരിയിലെ ഐറ്റം സോംഗിലും ആയിഷ കയ്യടി നേടിയിരുന്നു. അതേസമയം മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം ആയിഷ തുറന്ന് പറഞ്ഞിരുന്നു.
താന്‍ ഒരു സംഗീത വീഡിയോയില്‍ അഭിനയിക്കാന്‍ ചെന്ന സമയത്തുണ്ടായ അനഭവമാണ് ആയിഷ പങ്കുവച്ചത്. ”അവര്‍ എനിക്ക് ധരിക്കാന്‍ കുറച്ച് വസ്ത്രങ്ങള്‍ നല്‍കി. ഞാന്‍ എക്‌സൈറ്റഡ് ആയിരുന്നു. അവര്‍ എനിക്ക് ഫോട്ടോയെടുക്കാന്‍ നേരം ധരിക്കാന്‍ നെറ്റു പോലൊരു വസ്ത്രം നല്‍കി. ഞാന്‍ അതിന്റെ അടയില്‍ ഇന്നര്‍ ധരിക്കാമെന്നാണ് കരുതിയത്. എന്നാല്‍ അയാള്‍ എന്നോട് അത് പറ്റില്ലെന്നാണ് പറഞ്ഞത്” ആയിഷ പറയുന്നു.
”ഞങ്ങള്‍ ഇതല്‍പ്പം സെഡക്ടീവായിട്ടാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അടിയില്‍ ഒന്നും ധരിക്കരുത് എന്ന് അയാള്‍ പറഞ്ഞു. അതെങ്ങനെ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങളുടെ നെഞ്ചിന് മുകളില്‍ മാത്രമേ ഷൂട്ട് ചെയ്യൂ എന്ന് അയാള്‍ പറഞ്ഞു. പക്ഷെ ആ വസ്ത്രം മുഴുവന്‍ നെറ്റ് പോലെയായിരുന്നു. നിങ്ങള്‍ മുമ്പിലിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഇത് ധരിക്കുമെന്ന് ഞാന്‍ ചോദിച്ചു” ആയിഷ പറയുന്നു.
‘ഇങ്ങനെ തന്നെയാണ് എല്ലാവരും ചെയ്യുന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു. എനിക്ക് വെറുപ്പ് തോന്നിയത് ഇത്തരം സമയത്ത് എല്ലാവരും വലിയ വലിയ ആളുകളുടെ പേരുകള്‍ പറയും എന്നതാണ്. അവര്‍ക്കൊക്കെ എങ്ങനെയാണ് സിനിമകള്‍ കിട്ടിയതെന്ന് ചോദിക്കും. വെറുതെയൊന്നും ഇതൊന്നും കിട്ടില്ലെന്ന് പറയും. എന്നെ സംബന്ധിച്ച് അഭിനയം പവിത്രമാണ്. അവനവനെ എക്‌സ്പ്രസ് ചെയ്യാനുള്ള വഴിയാണ്. അത്ര മനോഹരമായൊരു കാര്യത്തെയാണ് ചിലര്‍ വൃത്തികേടാക്കുന്നത്” ആയിഷ പറയുന്നു.
”ജോലി കിട്ടാന്‍ വേണ്ടി എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്തതൊന്നും ചെയ്യില്ല. എനിക്ക് ഉറച്ച അതിര്‍ വരമ്പുകളുണ്ട്. അത് ലംഘിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജോലി തരുന്നില്ലെങ്കില്‍ തരണ്ട. എന്റെ വിധിയെ എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കില്ല” എന്നാണ് ആയിഷ അത്തരക്കാരോടായി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ ആയിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ആയിഷയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം ബിഗ് ബോസില്‍ വിന്നറായി മാറാന്‍ ആയിഷയ്ക്ക് സാധിച്ചിരുന്നില്ല. മുനവര്‍ ഫാറൂഖിയായിരുന്നു ആയിഷ പങ്കെടുത്ത സീസണിലെ വിന്നര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സംഗീത വീഡിയോകളിലും സിനിമയിലുമൊക്കെയായി സജീവ സാന്നിധ്യമാണ് ആയിഷ ഖാന്‍.