26.7 C
Kottayam
Saturday, May 4, 2024

കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് രോഗികള്‍ വെന്തുമരിച്ചു

Must read

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് രോഗികള്‍ വെന്തുമരിച്ചു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ സമയം ഐസിയുവില്‍ 11 രോഗികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ ആകെ 33 രോഗികള്‍ ഉണ്ടായിരുന്നു. ഐസിയുവിലെ രോഗികളാണ് മരിച്ചത്.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week