പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം

പത്തനംതിട്ട : പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം. പത്തനംതിട്ട വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് വീടിനുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഉപയോഗിക്കാതെ പൊളിഞ്ഞു കിടന്ന വീടായിരുന്നു ഇത്.

ഇന്നലെ രാവിലെ സമീപത്ത് ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടത്തിന് എട്ട് മാസത്തെ പഴക്കമുണ്ടെന്ന് അറിയിച്ചു.

ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കഴിഞ്ഞ മാര്‍ച്ച് മുതല്‍ കാണാതായിരുന്നു. അസ്ഥികൂടം ഇദ്ദേഹത്തിന്റേതാണോയെന്ന് അറിയുന്നതിനായി വീട്ടുകാരെ വിളിച്ച് പരിശോധന നടത്തി. പ്രാഥമിക നിഗമനത്തില്‍ ഇത് സോമസുന്ദരന്‍ നായരാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഉറപ്പ് പറഞ്ഞിട്ടില്ല. അസ്ഥികൂടം തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News