കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്; ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി

കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി. 50 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ 34 പേരുടെ ഫലമാണ് പോസിറ്റീവായത്.

ജയിലിലെ 57 തടവുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച പരിശോധനാ ഫലം പോസിറ്റീവായ 54 തടവുകാരെ ചന്ദനത്തോപ്പിലെ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച കൊവിഡ് ബാധിതരായ മൂന്ന് തടവുകാരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നേരത്തെ 11 തടവുകാരുടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച 139 പേര്‍ക്കുകൂടി ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിലൂടെയാണ് 54 പേരില്‍ കൊവിഡ് കണ്ടെത്തിയതെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് കെ ബി അന്‍സാര്‍ പറഞ്ഞു. ജയിലില്‍ 141 റിമാന്‍ഡ് പ്രതികളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News