24.9 C
Kottayam
Friday, May 10, 2024

കരിപ്പൂര്‍ വിമാനത്താവളം ലാന്‍ഡിംഗിന് സുരക്ഷിതമല്ല! വിദഗ്ധന്‍ 9 വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരിന്നു

Must read

കോഴിക്കോട്: ദുരന്തം ഉണ്ടായ കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ടോപ്പ് റണ്‍വേ ആഴത്തിലുള്ള മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട അപകട സാധ്യത ഏറെ ഉള്ള ഒന്നായിരുന്നു എന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. ബോയിംഗ് 737 വിമാനം റണ്‍വേ 10 ല്‍ ഇറങ്ങാന്‍ രണ്ട് ശ്രമങ്ങള്‍ നടത്തിയതായി ഫ്‌ളൈറ്റ് റഡാര്‍ പറയുന്നു. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ് റാഡാര്‍24 ലെ പ്ലേബാക്ക് അനുസരിച്ച്, വിമാനം ലാന്‍ഡിംഗിന് മുമ്പ് നിരവധി തവണ വിമാനത്താവളം ചുറ്റിക്കറങ്ങി.

വിമാനം ലാന്‍ഡിംഗിനു ശേഷം റണ്‍വേയുടെ അറ്റം വരെ ഓടുന്നത് തുടരുകയും താഴ്വരയിലേക്ക് വീഴുകയും രണ്ട് കഷണങ്ങളായി തകരുകയും ചെയ്തുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രസ്താവനയില്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ടോപ്പ് റണ്‍വേ ഒരു കുന്നിന്റെ മുകളില്‍ ആണ് സ്ഥിതിചെയ്യുന്നത്, ഇത് ചെങ്കുത്തായ ആഴത്തിലുള്ള മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്.

വിമാനത്താവളം ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്, റണ്‍വേയുടെ നീളം സംബന്ധിച്ച സുരക്ഷാ പ്രശ്നങ്ങള്‍ കാരണം നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ തങ്ങളുടെ ബോയിംഗ് 777, എയര്‍ബസ് എ 330 ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നത് നിര്‍ത്തിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളം ലാന്‍ഡിംഗിന് സുരക്ഷിതമല്ലെന്ന് ഒന്‍പത് വര്‍ഷം മുമ്പ് താന്‍ ഒരു റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് എയര്‍ സേഫ്റ്റി വിദഗ്ദ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് ഏറ്റവും നീളം കുറഞ്ഞ റണ്‍വേ ആണ് ഉള്ളത്. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായ മഴയില്‍ റണ്‍വേയ്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.

”റണ്‍വേയില്‍ കുത്തനെയുള്ള ഇടിവുണ്ട്, സുരക്ഷാ സ്ഥലമില്ല. ഒന്‍പത് വര്‍ഷം മുമ്പ് അവര്‍ക്ക് മുന്നറിയിപ്പുമായി തെളിവുകള്‍ നല്‍കിയെങ്കിലും അവര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുകയും വിമാനത്താവളം സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.” ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞു. 2020 ല്‍ ചില വ്യോമതാവളങ്ങളില്‍ ദുരന്തം ഉണ്ടാവുമെന്ന് പ്രവചിച്ചിട്ടുണ്ടെന്നും അതില്‍ കരിപ്പൂര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞു.

”മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കൊലപാതകമാണ്, ക്രിമിനല്‍ കുറ്റമാണ്,” അദ്ദേഹം ആരോപിച്ചു. അത്യാധുനിക ബോയിംഗ് 737 വിമാനമാണ് മഴയെത്തുടര്‍ന്ന് റണ്‍വേയെ മറികടന്ന് ഒരു താഴ്‌വരയില്‍ നിന്ന് തെന്നിമാറി കഷണങ്ങളായി തകര്‍ന്നത്. ടാര്‍മാക്കിന്റെ (താറും മെറ്റലും ചേര്‍ത്തു റോഡ്) ഇരുവശത്തും 200 അടി ആഴത്തിലുള്ള മലയിടുക്കുകള്‍ ഉണ്ട്. ഇത് വളരെ കുത്തനെയുള്ള ഇടിവാണ്. കണ്ണും പൂട്ടിയാണ് വിമാനക്കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നത്,” ക്യാപ്റ്റന്‍ രംഗനാഥന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week