30.6 C
Kottayam
Tuesday, April 30, 2024

കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Must read

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൂവത്തുംമൂട് തൂക്കുപാലത്തില്‍ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ അലന്‍,ഷബിന്‍, അശ്വിന്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഏഴുപേരടങ്ങുന്ന സംഘമാണ് ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നുപേരെയാണ് കാണാതായത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week