CrimeHome-bannerKeralaNews
കോട്ടയത്ത് മൂന്നരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 28കാരന്‍ പിടിയില്‍
കോട്ടയം: കോട്ടയത്ത് മൂന്നര വയസുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച 28 കാരന്‍ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കുടുംബവും പ്രതിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു വീട്ടിലെ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്നു വേലക്കാരി അടുക്കളയിലേക്കു പോയി. തിരികെ വരുമ്പോള്‍ പ്രതി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടു.
വേലക്കാരിയെ കണ്ട ഉടന്‍ പ്രതി രക്ഷപ്പെട്ടു. തുടര്‍ന്നു കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയ ശേഷം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രിയോടെ പ്രതിയെ പിടികൂടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News