മദ്യത്തിനും പോണ്‍ വീഡിയോകള്‍ക്കും അടിമയായ 21കാരന്‍ സുഹൃത്തിന്റെ 60 കാരിയായ മാതാവിനെ ബലാത്സംഗം ചെയ്തു

ആള്‍വാര്‍: മദ്യത്തിനും പോണ്‍ വീഡിയോകള്‍ക്കും അഡിക്ടായ 21കാരന്‍ കൂട്ടുകാരന്റെ 60കാരിയായ മാതാവിനെ ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ആള്‍വാറിലാണ് ഞെട്ടിപ്പിക്കുന്ന പീഡനം അരങ്ങേറിയത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 25 കാരനായ മകനും കുടുംബത്തിലെ മറ്റംഗങ്ങളും ഒരു വിവാഹത്തിന് പോകുകയും മാതാവ് വീട്ടില്‍ തനിച്ചായിരിക്കുകയും ചെയ്ത സമയത്താണ് യുവാവ് വീട്ടില്‍ എത്തുകയും പീഡനം നടത്തി പോകുകയും ചെയ്തത്.

ഭര്‍ത്താവ് മരിക്കുകയും പെണ്‍മക്കളെയും കെട്ടിച്ചയച്ചയ്ക്കുകയും ചെയ്തതിനാല്‍ അവിവാഹിതനായ മകനും മാതാവും മാത്രമാണ് വീട്ടില്‍ താമസം. മകനുമായി ഏറെ അടുപ്പമുള്ള സുഹൃത്ത് വീട്ടില്‍ പതിവായി വരുന്നയാളായതിനാല്‍ മാതാവ് സംശയിച്ചിരുന്നില്ല. മദ്യപാനിയും സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നയാളുമാണ് കുറ്റവാളിയായ യുവാവ് ഞായറാഴ്ച രാത്രി 10 മണിയോടെ നന്നായി മദ്യപിച്ച് യുവാവ് വീട്ടില്‍ വന്നു.

പതിവായി മകനൊപ്പം വീട്ടില്‍ വരാറുള്ളതിനാല്‍ മാതാവിന് സംശയം തോന്നിയില്ല. വീട്ടില്‍ ആരുമില്ലെന്ന് കണ്ടതോടെ യുവാവ് വൃദ്ധയെ ആക്രമിക്കുകയായിരുന്നു. വൃദ്ധ സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ഓടിപ്പോകുകയും ചെയ്തു. അയല്‍ക്കാരെത്തിയാണ് യുവതിയെ രക്ഷിച്ചത്. ഇവരെ ഉടന്‍ തന്നെ ഷാജന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അവിടെ വനിതാ ഡോക്ടര്‍ ഇല്ലായിരുന്നു.

തുടര്‍ന്ന് ബാര്‍ഡോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. പിന്നീട് വനിതാ ഡോക്ടര്‍ എത്തിയ ശേഷം ഇവരുടെ മെഡിക്കല്‍ ചെക്കപ്പും നടത്തി. ഒരു മകനും മുന്ന് പെണ്‍മക്കളുമുള്ള വിധവയായ സ്ത്രീ കൂലിപ്പണിക്കാരനായ മകനെ സഹായിക്കാന്‍ വീട്ടുവേലയ്ക്ക് പോയിരുന്നു. പെണ്‍മക്കളെ മൂന്ന് പേരെയും കെട്ടിച്ചു വിട്ട യുവതിയുടെ ഭര്‍ത്താവ് ആറ് മാസം മുമ്പ് മരണമടഞ്ഞിരുന്നു. ഇതോടെ മകനും അമ്മയും തനിച്ചായിരിന്നു വീട്ടില്‍ താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News