എന്താണ് ദൃശ്യം രണ്ടാം ഭാഗത്തിലുള്ളതെന്ന് തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ ബ്ലോക്ക്ബസ്റ്ററില്‍ വന്‍ ഹിറ്റായിരിന്നു. ‘ദൃശ്യം 2’വിന്റെ ചിത്രീകരണവും പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും കഥാഗതിയെക്കുറിച്ചും സൂചനകള്‍ നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു.

ഏപ്രിലിലൊക്കെ തീയറ്റര്‍ തുറക്കുമെങ്കില്‍ തീയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ്. പോലീസ് അന്വേഷണം കൊണ്ട് ജോര്‍ജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടില്‍ സെന്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

2015-ല്‍ റിലീസ് ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നായിരുന്നു. ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News