31.1 C
Kottayam
Sunday, November 24, 2024

മരണ വീട്ടില്‍ എത്തിയ 20 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു; നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു, ആടിനും കുത്തേറ്റു

Must read

തൃശൂര്‍: മരണ വീട്ടിലെത്തിയ 20 പേര്‍ക്കു കടന്നലുകളുടെ കുത്തേറ്റു. പുത്തന്‍പീടികയ്ക്ക് സമീപം ഗവ. ആയുര്‍വേദ ആശുപത്രി റോഡില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. കടന്നലുകളുടെ ആക്രമണത്തില്‍ നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു. ഒരു ആടിനും കുത്തേറ്റു.

ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടര്‍ന്നു കുളത്തില്‍ ചാടി രക്ഷപ്പെട്ട പുത്തന്‍പീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാക്കോയുടെ ദേഹത്തെ കടന്നലുകളെ ചൂല്‍ കൊണ്ട് തട്ടി മാറ്റുന്നതിനിടെ പടിഞ്ഞാറെത്തല വിജോക്കും കുത്തേറ്റു.

തണ്ടാശേരി അരുണ്‍, വെളുത്തേടത്ത് പറമ്പില്‍ പ്രിന്‍സ് യതീന്ദ്രദാസ് ഉള്‍പ്പെടെ 20 പേര്‍ പ്രഥമ ചികിത്സ തേടി. അരിമ്പൂര്‍ പല്ലന്‍ മേരി മരിച്ചതിനെ തുടര്‍ന്ന് അന്ത്യോപചാരം അര്‍പ്പിക്കാനാത്തെിയവര്‍ക്കാണു കടന്നല്‍ കുത്തേറ്റത്. യതീന്ദ്രദാസിന്റെ പറമ്പിലെ പ്ലാവിന്‍ കൊമ്പിലെ വലിയ കടന്നല്‍ക്കൂട് വവ്വാല്‍ തട്ടിയതിനെ തുടര്‍ന്നാണ് ഇളകിയതെന്നു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി...

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ പ പരിശോധിക്കുമെന്ന് വി.ഡി സതീശൻ

തൃശൂർ: ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന്...

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു....

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.