ബസ് യാത്രക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു

കണ്ണൂര്‍: പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി (21)യെയാണു പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്പോള്‍ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.
കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News