‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക’; ഓണ്‍ലൈന്‍ ടാസ്‌ക് നിറവേറ്റാന്‍ അയല്‍വാസിയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച് 17കാരന്‍ മങ്ങി

ന്യൂഡല്‍ഹി: ഓണ്‍ലൈനായി കിട്ടിയ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്ത്രീയെ 17കാരന്‍ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേല്‍പിച്ചു. 12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ് അപരിചിതനായ ഒരാള്‍ ടാസ്‌കായി സ്ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്‍പിച്ചത്. ഡെറാഡൂണിലെ പട്ടേല്‍ നഗറില്‍ നെഹ്‌റു കോളനിയിലായിരുന്നു സംഭവം നടന്നത്.

കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. സംഭവത്തില്‍ കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തുകിട്ടിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച മുതല്‍ ഒളിവിലുള്ള പയ്യന്‍ ഫോണ്‍ ഉപേക്ഷിച്ചായിരുന്നു പോയത്.

അതേസമയം കഴിഞ്ഞ ദിവസം ഫോണ്‍ പരിശോധിച്ചതോടെയാണ് ഓണ്‍ലൈന്‍ ടാസ്‌കിന്റെ ഭാഗമായാണ് അക്രമമെന്ന് പോലീസ് തിരിച്ചറിയുന്നത്. ‘ഡിസ്‌കോര്‍ഡ്’ എന്നു പേരിട്ട ഒരാളുമായാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’ എന്നായിരുന്നു സന്ദേശം. സംഭവത്തില്‍ കാണാതായ കുട്ടിക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഡെറാഡൂണ്‍ എസ്എസ്പി യോഗേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News