News
ടി.വി കണ്ടതിന് അമ്മ വഴക്കിട്ടു; പതിനഞ്ചുകാരി ജീവനൊടുക്കി
നാഗ്പൂര്‍: ടി.വി കണ്ടതിന് അമ്മ വഴക്കിട്ടതിനെത്തുടര്‍ന്ന് 15 വയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ആസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പഠിക്കാതെ ടിവി കണ്ടിരുന്ന പെണ്‍കുട്ടിയെ അമ്മ വഴക്കിട്ടത്. ദീര്‍ഘനേരം ടിവിക്ക് മുന്നില്‍ സമയം ചിലവിട്ടതിനാണ് അമ്മ ശകാരിച്ചത്. തൊട്ടുപിന്നാലെ കുട്ടി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു.
മേല്‍ക്കൂരയില്‍ കയര്‍ കെട്ടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രാത്രി എട്ടരയോടെയാണ് സംഭവം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News