സഹാപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി, ഭീഷണിക്ക് വഴങ്ങാതെ വന്നപ്പോള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈകക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പതിനാലുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത 14കാരന്‍ പിടിയില്‍. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേരും ഓരേ സ്‌കുളിലെ വിദ്യാര്‍ഥികളാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി.

ഇതിന് പിന്നാലെ നഗ്‌നചിത്രങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിക്കുമെന്ന് സഹപാഠി ഉറപ്പുനല്‍കിയതോടെ പെണ്‍കുട്ടി കെണിയില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ പതിവായി.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി. തുടര്‍ന്ന് അവരും പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങി. പ്രതിയുമായി സംസാരിക്കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ സമൂഹമാധ്യമത്തില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി വിഷാദത്തിലായി. ആദ്യം വീട്ടുകാരോട് ഒന്നും പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസല്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാലുകാരനെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News