31.1 C
Kottayam
Thursday, May 2, 2024

14കാരൻ 13 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു,26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി

Must read

കൊച്ചി:14കാരനായ സഹോദരൻ്റെ
ബലാൽസംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി.ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ അസാധാരണ ഇടപെടൽ.

കോടതി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബെച്ചൻ കുര്യൻ തോമസ് ഹർജി പരിഗണിച്ചത്.24 മണിക്കൂറിനകം ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി അനുമതി നൽകി.

കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്. 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്.

നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി.

പീഡന സംഭവത്തിൻ്റെ ആഘാതം പെൺകുട്ടിയെയും മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താൽപര്യത്തിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകിയത്.സഹോദരനാണ് സംഭവത്തിൻ്റെ ഉത്തരവാദി എന്ന ആരോപണം പരിശോധിയ്ക്കുന്നതിനായി ഭ്രൂണത്തിെൻറ ഡി.എൻ.എ പരിശോധനക്കുള്ള തെളിവുകളും ഗർഭഛിദ്രത്തിൽ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week