മാലിദ്വീപിൽ നിന്നും ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ

കൊച്ചി:മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്റെ മാലി ദ്വീപിലെ അവധിയാഘോഷചിത്രങ്ങൾ വൈറലാകുന്നു. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്.

താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച ബീച്ചിലെയും പൂളിലെയും ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയത്. റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ‌അഭിനയരംഗത്ത് ചുവടുറപ്പിച്ചത്.

ലൂസിഫറില്‍ സാനിയ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സല്യൂട്ട് എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News