ആറു വയസുകാരിയെ 12കാരന്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; ശരീരത്തില്‍ പകുതി വസ്ത്രം മാത്രം

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ കൗമാരക്കാരന്‍ ആറു വയസുകാരിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. ഹാലോ മജ്ര വനമേഖലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം വനപ്രദേശത്തെ ശ്മശാനത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പകുതി വസ്ത്രംമാത്രമാണ് ഉണ്ടായിരുന്നത്. മുഖം കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു.

കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ലും പോലീസ് കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ 12കാരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News