മാനന്തവാടി: വയനാട് ജില്ലയില്‍ വീണ്ടും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ കുഞ്ഞിന്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ രണ്ട് ദിവസം മുമ്പ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടേയും കുഞ്ഞിന്റെയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
വയനാട്ടില്‍ ഒരു പുതിയ ഹോട്ട് സ്പോട്ട് കൂടി ഉള്‍പ്പെടുത്തി. നെന്മേനിയെയാണ് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

