25.4 C
Kottayam
Friday, November 8, 2024
test1
test1

100 ശതമാനം വിശ്വസിക്കാം, തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല: ഫേസ്ബുക്ക് പോസ്റ്റുമായി ജലീൽ

Must read

തിരുവനന്തപുരം: നിയമസഭയിൽ കെകെ ശൈലജ നടത്തിയ ആത്മഗതത്തിന് മറുപടിയുമായി കെടി ജലീൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂലെന്നും നൂറു ശതമാനം വിശ്വസിക്കാമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഇന്നലെ കെകെ ശൈലജയും കെടി ജലീലും സംസാരിച്ചിരുന്നു. ശൈലജ സംസാരിച്ചു നിര്‍ത്തിയ ശേഷം അടുത്തതായി സംസാരിക്കാൻ സ്പീക്കര്‍ ജലീലിനെ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും എന്ന ആത്മഗതം ശൈലജയിൽ നിന്നുണ്ടായത്. 

പരാമര്‍ശം വൈറലായതോടെ കെ കെ ശൈലജ വിശദീകരണവുമായെത്തി.നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു  വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.  – അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു

ലോകായുക്ത ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ കെ ടി ജലീലും പങ്കെടുത്തു.സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സർക്കാർ വന്നിരിക്കുന്നത്. നിരാകരിക്കാൻ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും ജലീല്‍ പറഞ്ഞു.

നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കുടുംബനാഥ, സ്ത്രീ എന്നീ പരിഗണനകളിൽ; വിശദാംശങ്ങൾ പുറത്ത്

കണ്ണൂർ: പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് എന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും...

ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; 4 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്; 5 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു.  നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ...

നടൻ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു

മുംബൈ: നടനും ടെലിവിഷൻ താരവുമായ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു. 35 വയസ്സായിരുന്നു. രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല 5, ക്രൈം പട്രോൾ, തേരാ യാർ ഹൂ...

ജോ ബൈഡൻ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചു, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ...

പാരാസെറ്റാമോൾ മുതൽ പാൻലിബ് ഡി വരെ; ചില കമ്പനികളുടെ ഈ മരുന്നുകൾ നിരോധിച്ചു, കാരണമിതാണ്

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.