ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഓക്‌സിജന്‍ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവര്‍ത്തനമെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞു.
രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. രാഷ്ട്രീയ കലഹങ്ങള്‍ മാറ്റിവയ്ക്കണമെന്നും കോടതിയെന്ന നിലയില്‍ സഹായിക്കാനാണ് ശ്രമമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഓക്‌സിജന്‍ പ്ലാന്റിന് ജൂലൈ പതിനഞ്ച് വരെയാണ് അനുമതി. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കും. ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും മുന്‍പ് സുരക്ഷാ ഓഡിറ്റ് നടത്തണം. ഇതിനായി തൂത്തുക്കുടി ജില്ലാ കളക്ടര്‍ അധ്യക്ഷനായി സമിതി രൂപീകരിച്ചു. അതേസമയം, ഓക്‌സിജന്‍ സൗജന്യമായി നല്‍കുമെന്ന് വേദാന്ത കമ്പനി അറിയിച്ചു.