28.2 C
Kottayam
Friday, June 5, 2026

ചരിത്രം ഒരുകാലത്തും വഞ്ചനയെ പൊറിപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് കൊടുക്കുകയോ ചെയ്തിട്ടില്ല; അന്‍വറിനെതിരെ വീണ്ടും പിണറായി; സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമി; 2011ല്‍ സ്വീകരിച്ച അതേ നിലപാട് കൂടുതല്‍ കരുത്തോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

Must read

വഴിക്കടവ്: പി വി അന്‍വറിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം ഒരുകാലത്തും വഞ്ചനയെ പൊറിപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിലേത് അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പെന്നും പിണറായി വ്യക്തമാക്കി. അദ്ദേഹം കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വഴിക്കടവ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

2011 ല്‍ സ്വീകരിച്ച അതേ നിലപാട് കൂടുതല്‍ കരുത്തോടെ സ്വീകരിക്കാനാണ് ഒരുങ്ങിയിട്ടുള്ളത്. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഉതകുന്ന സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് ആലോചിച്ചത്. അതിന്റെ ഭാഗമായാണ് എം സ്വരാജിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. സ്ഥാനാര്‍ത്ഥിക്ക് തുടക്കം മുതല്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ചു. അമ്പരപ്പ് വലിയ ദയനീയ അവസ്ഥയിലാണ് യുഡിഎഫിനെ എത്തിച്ചത്. സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമി.

അടുത്തകാലത്തെ സംഭവം ജമാഅത്തെ ഇസ്ലാമിയുടെ നിറം വ്യക്തമാക്കുന്നതാണ്. തരിഗാമി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെടുത്താന്‍ ജമാഅത്ത് ഇസ്ലാമി ശ്രമിച്ചു. ബിജെപിയെ സഹായിച്ചുകൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും തള്ളിയത് ആണ്.ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനത്തിന് പാണക്കാട് തങ്ങന്മാര്‍ ക്ഷണിച്ചിട്ടും പങ്കെടുത്തില്ല.

സി എച്ച് മുഹമ്മദ് കോയ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളുടേയും യോഗത്തിലും പങ്കെടുത്തിട്ടുണ്ടാവും. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.ജമാഅത്തെ സ്വഭാവത്തില്‍ ഇന്ന് എന്തു മാറ്റമാണ് വന്നിട്ടുള്ളത്.യുഡിഎഫിന് തല്‍ക്കാലം ആവശ്യം നാലു വോട്ട് എങ്ങനെ കിട്ടും എന്ന് നോക്കലാണ്. വിഘടനവാദികളുടെ ആയാലും കടുത്ത വര്‍ഗീയവാദികളുടെ ആയാലും വോട്ട് ഇങ്ങു പോരട്ടെ എന്നാണ് നിലപാട്.

- Advertisement -

നേതൃത്വം അറിയാതെയല്ല കോണ്‍ഗ്രസ് ഈ നിലപാടെടുത്തതെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ലീഗ് അത് പറയുകയും ചെയ്തു. ഒരു വിഘടനവാദിയുടെയും വര്‍ഗീയവാദിയുടെയും വോട്ട് വേണ്ട. 4 വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. വര്‍ഗീയവാദികളുടെ വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week