24.5 C
Kottayam
Friday, June 5, 2026

14 കാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിട്ടില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുവാവ് പിടിയില്‍

Must read

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം, സന്ദേശങ്ങള്‍ അയച്ച് നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ ചിറ്റാര്‍ പോലീസ് പിടികൂടി. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍ (23) ആണ് അറീസ്റ്റിലായത്.

ഈവര്‍ഷം ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുവാങ്ങിയത്. വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം ട്രൂകോളര്‍ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു

- Advertisement -

- Advertisement -

യുവാവ്. ചിത്രങ്ങള്‍ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി, രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.

ഈമാസം 11ന് സ്‌കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് ചിറ്റാര്‍ പോലീസിന് അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, വീട്ടിലെത്തി അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. എ എസ് ഐ സുഷമ കൊച്ചുമ്മനാണ് മൊഴി എടുത്തത്. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചു.

- Advertisement -

കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 11 ന് രാത്രി 8.30 ന് പ്രതിയെ പത്തനംതിട്ട നിന്നും പിടികൂടി. ചിറ്റാര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ വാട്‌സ്ആപ്പിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം 12 ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി.

കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week