24.9 C
Kottayam
Saturday, June 6, 2026

ഇൻഷുറൻസ് ഓഫിസിലെ തീപിടിത്തം; മരിച്ചത് ദമ്പതികൾ, ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി?

Must read

തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷൂറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തമുണ്ടായി രണ്ടു പേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമെന്നു സൂചന. മരിച്ചത് ദമ്പതികളാണെന്നും ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തിയിരുന്ന വൈഷ്ണവയെ കൊന്ന ശേഷം ഭര്‍ത്താവ് ബിനു ജീവനൊടുക്കിയതാണെന്നുമാണു പൊലീസ് സംശയിക്കുന്നത്.

വൈഷ്ണവയും ഭര്‍ത്താവ് ബിനുവും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. ഓഫിസിലെത്തിയ ബിനു, വൈഷ്ണവയുടെ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയതാണെന്നാണു കരുതുന്നത്. കൂടുതല്‍ കത്തിക്കരിഞ്ഞത് പുരുഷന്റെ മൃതദേഹമാണ്. വൈഷ്ണവയ്‌ക്കൊപ്പം മരിച്ചത് സ്ത്രീയാണെന്നാണ് ആദ്യം കരുതിയിരുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിശദപരിശോധനയിലാണ് മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. 

മരിച്ചതു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വൈഷ്ണവയുടെ കുടുംബപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് ഭര്‍ത്താവ് ബിനുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ബിനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മുന്‍പും ഇയാള്‍ ഓഫിസില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

- Advertisement -

ഏഴു വര്‍ഷമായി വൈഷ്ണവ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടോ എന്നു പരിശോധിക്കുമെന്നും വിഷയം തിരുവനന്തപുരം സബ്കലക്ടര്‍ അശ്വതി ശ്രീനിവാസ് അന്വേഷിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 

- Advertisement -

രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ഏജന്റിന്റെ പോർട്ടൽ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. മരിച്ച രണ്ടാമത്തെ ആള്‍ ഓഫിസിലെത്തിയ ശേഷം ഇവിടെനിന്ന് ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുള്ള ഒരാള്‍ പറഞ്ഞിരുന്നു. എസിയിൽ നിന്ന് തീ പടരാനുള്ള സാധ്യതയും ഷോർട്ടോ സർക്യൂട്ട് സാധ്യതയും പൊലീസ് തള്ളിയിരുന്നു.

ഇതോടെ വൈഷ്ണവയെ ലക്ഷ്യമിട്ട് നടത്തിയ ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ തീപിടിത്തത്തിനു കാരണമായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. തീപിടിത്തവും പൊട്ടിത്തെറിയും കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്താന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week