സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സുംബ പരിശീലകന്‍ പിടിയില്‍

തിരുവനന്തപുരം: സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സുംബ നൃത്ത പരിശീലകന്‍ പിടിയില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്ത് നിന്നു നഗ്‌നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു.

കൃഷി വകുപ്പില്‍ ക്ലാര്‍ക്കാണ് സനു. എന്നാല്‍ പാര്‍ട്ട്‌ടൈമായാണ് സനു സൂംബാ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിനെത്തിയിരുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാള്‍ വലയില്‍ വീഴ്ത്തിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങളെടുക്കും.

Read Also

തുടര്‍ന്ന് ചിത്രങ്ങള്‍ അശ്ലീലസൈറ്റുകളില്‍ ഇടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. കൂടാതെ വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ട്.

ഇരയാക്കപ്പെട്ട ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. സനുവിന്റെ കാഞ്ഞിരംപാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നഗ്‌നചിത്രങ്ങള്‍ കോപ്പി ചെയ്ത നിരവധി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പോലീസ് കണ്ടെത്തി.

തലസ്ഥാനത്തെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്.