ചാത്തന്നൂര്‍: പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ യുവമോര്‍ച്ചാ നേതാവ് മരിച്ചു. യുവമോര്‍ച്ച കല്ലുവാതുക്കല്‍ ഏരിയാ പ്രസിഡന്റ് സജിത് മോഹന്‍ (22) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ പാഴ്‌സല്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ദേശീയപാതയില്‍ പാരിപ്പള്ളി ഐഒസി പമ്പിന് സമീപത്തായിരുന്നു അപകടം. വെല്‍ഡിംഗ് തൊഴിലാളിയായ സജിത് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന പാഴ്‌സല്‍ വാനാണ് ബൈക്കിലിടിച്ചത്.
നാട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍. പാരിപ്പള്ളി പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News