25.5 C
Kottayam
Monday, May 20, 2024

പഠിക്കാത്തതിന്റെ പേരില്‍ പിതാവ് 10 വയസുകാരനെ പെട്രോളൊഴിച്ച് തീകൊളുത്തി; കുട്ടി ഗുരുതരാവസ്ഥയില്‍

Must read

ഹൈദരാബാദ്: പഠനത്തില്‍ ഉഴപ്പു കാണിച്ചതിനെ തുടര്‍ന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച 10 വയസുകാരന്റെ നില ഗുരുതരം. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു.

ഹൈദരാബാദില്‍ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകന്‍ ചരണിനോട് അടുത്തുള്ള കടയില്‍ പോയി ബീഡി വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. തിരികെ എത്തിയപ്പോള്‍ വരാന്‍ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മര്‍ദ്ദിച്ചു. നന്നായി പഠിക്കുന്നില്ലെന്നും ട്യുഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ലെന്നുമൊക്കെ ആരോപിച്ചായിരുന്നു മര്‍ദ്ദനം. മകനെ തല്ലുന്നത് നിര്‍ത്താന്‍ അമ്മ ഇടപെട്ടെങ്കിലും ബാലു നിര്‍ത്തിയില്ല.

മര്‍ദ്ദിച്ചിട്ടും ദേഷ്യം മാറാതിരുന്ന പിതാവ്, പെയിന്റ് മിക്സ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടര്‍ന്ന് ബീഡി കത്തിച്ച് കുട്ടിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി അലറിക്കരഞ്ഞു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. ഓട്ടത്തിനിടെ ഒരു കുഴിയില്‍ വീണ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week